കൂട്ടമാനഭംഗ കേസിൽ പ്രതിയായ ഗായ​​ത്രി പ്രജാപതി ലഖ്​നോവിൽ അറസ്​റ്റിൽ.

10:13 am 15/3/2017

images (1)

ലഖ്നോ: കൂട്ടമാനഭംഗ കേസിൽ പ്രതിയായ യു.പി മുൻ മന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ ഗായ​​ത്രി പ്രജാപതി ലഖ്​നോവിൽ അറസ്​റ്റിൽ. ഗായത്രി പ്രജാപതിക്ക്​ പുറമേ മറ്റ്​ ആറ്​ പേർ കൂടി കേസിൽ പ്രതികളാണ്​. ഇതിൽ രണ്ട്​​ പേരെ യമുന എക്​സ്​പ്രസ്​ ഹൈവേക്ക്​ സമീപത്ത്​ നിന്ന്​ മാർച്ച്​ 7ന്​ പൊലീസ്​ പിടികൂടിയിരുന്നു. ​കേസുമായി ബന്ധപ്പെട്ട്​ പ്രജാപതിയുടെ സുരക്ഷ ഉദ്യോഗസ്ഥരിലൊരാളെ മാർച്ച്​ ആറാം തിയതി പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

യുവതിയെ പീഡിപ്പിക്കുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്​തതിനാണ്​ പ്രജാപതിക്കും മറ്റ്​ ആറ്​ പേർക്കുമെതിരെ പൊലീസ്​ കേസെടുത്തത്​. ഇക്കഴിഞ്ഞ ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിലും പ്രജാപതി മൽസരിച്ചിരുന്നു. എന്നാൽ ബി.ജെ.പി സ്ഥാനാർഥിയോട്​ പരാജയപ്പെടുകയായിരുന്നു.