സൗത്ത് ഫ്‌ളോറിഡ ക്‌നാനായ അസോസിയേഷന്‍ പ്രവര്‍ത്ത നോത്ഘാടനം മാര്‍ച്ച് 18ന്

7:55 am 16/3/2017

– മനോജ് താനത്ത്

Newsimg1_37914134

മിയാമി: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ സൗത്ത് ഫ്‌ലോറിഡയുടെ പ്രവര്‍ത്തനോത്ഘാടനം മാര്‍ച്ച് 18 ശനിയാഴ്ച വൈകുന്നേരം ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. പ്രസിഡന്റ് ബൈജു വണ്ടന്നൂരിന്റെ അദ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കെ സി സി എന്‍ എ പ്രസിഡന്റ് ബേബി മണകുന്നേല്‍ ഉത്ഘാടനം ചെയ്യും. ഫാ സുനിപടിഞ്ഞാറേക്കര ആശംസകള്‍ അര്‍പ്പിക്കും. അസോസിയേഷന്‍ ഭാരവാഹികളായ മനോജ് താനത്ത് , റോഷ്‌നി കണിയാംപറമ്പില്‍, സിംലാ കൂവപ്ലാക്കില്‍, ജെയ്‌സണ്‍ തേക്കുംകാട്ടില്‍ എന്നിവര്‍ ഉത്ഘാടന സമ്മേളനത്തിന് നേതൃത്വം നല്‍കും.

പ്രസ്തുത സമ്മേളനത്തില്‍ അടുത്ത രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ തെയ്യാറാക്കുന്നതായിരിക്കും. കെ സി സി എന്‍ എ യിലേക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിനെയും രാജന്‍ പടവത്തിലിനേയും പ്രേത്യകം ആദരിക്കുന്നതായിരിക്കും. ജെസ്സി നടുപറമ്പില്‍ , സിമി താനത്ത് ,സുബി പനംതാനത്ത്, ഷിന്‍ കുളങ്ങര എന്നിവര്‍ കലാസന്ധ്യക്ക് നേതൃത്വം നല്‍കും. വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ റോബിന്‍ കല്ലിടാന്തി,ബാബു കോട്ടൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌നേഹ വിരുന്നോടു കൂടി സമാപിക്കും. ശനിയാഴ്ച്ച നടക്കുന്ന ഈ മഹാ സമ്മേളനത്തിലേക്ക് മിയാമിയിലെ മുഴവന്‍ ക്‌നാനായ മക്കളുടെയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു