ദ​ളി​ത് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

08:01 am 16/3/2017
images

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ദ​ളി​ത് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. എ​യിം​സി​ൽ ന​ട​ത്തി​യ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ലാ​ണ് മ​ര​ണ​കാ​ര​ണം ശ്വാ​സം​മു​ട്ടി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​യു​ടെ ശ​രീ​ര​ഭാ​ഗ​ത്ത് മു​റി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നു​മാ​യി​ല്ലെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം പ​റ‍​യു​ന്നു.

ജെ​എ​ൻ​യു സെ​ന്‍റ​ർ ഫോ​ർ ഹി​സ്റ്റോ​റി​ക്ക​ൽ സ്റ്റ​ഡീ​സ് എം​ഫി​ൽ വി​ദ്യാ​ർ​ഥി മു​ത്തു കൃ​ഷ്ണ​നെ​യാ​ണ് (28) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​മിഴ്നാ​ട് സ്വ​ദേ​ശി​യാ​ണ് മു​ത്തു. തി​ങ്ക​ളാ​ഴ്ച സൗ​ത്ത് ഡ​ൽ​ഹി മു​നി​ർ‌​ക​യി​ൽ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം രാ​ജ്യ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​ഐ നേ​താ​വ് ഡി. ​രാ​ജ​യാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.