ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ബുധനാഴ്ച ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 10 കിലോ സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇന്ത്യൻ പാസ്പോർട്ടുമായി ഹോങ്കോംഗിൽനിന്ന് എത്തിയ യാത്രക്കാരനിൽനിന്നാണ് സ്വർണം പിടിച്ചത്.
കോൽക്കത്തയിലെ സിലിഗുരിയിൽനിന്നും ഡആർഐ സ്വർണം പിടികൂടി. 11.50 കിലോ സ്വർണമാണ് പിടികൂടിയത്. ഇവയ്ക്ക് വിപണയിൽ ഏകദേശം 3.42 കോടി രൂപ വിലവരും. സംഭവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരെ ഡിആർഐ അറസ്റ്റ് ചെയ്തു.