12:22 pm 16/3/2017
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിങ് (75) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വി.പി. സിങ് ബഡ്നോർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പാർട്ടിയിലെ മുതിർന്ന നേതാവ് ബ്രാം മൊഹീന്ദ്ര മന്ത്രിസഭയിൽ സുപ്രധാന പദവി വഹിക്കും. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ നവജോത് സിങ് സിദ്ദുവിന് മന്ത്രിസഭയിൽ രണ്ടാം സ്ഥാനമുണ്ടാകും. മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്‍റെ ബന്ധുവായ മൺപ്രീത് സിങ്, തൃപത് രജീന്ദർ സിങ് ബജ് വ, റാണ ഗുർജിത് സിങ് എന്നിവർക്കും മന്ത്രിസഭയിൽ സ്ഥാനമുണ്ടാകും. ബാദൽ സർക്കാറിൽ ധനമന്ത്രിയായിരുന്ന മൺപ്രീത് സിങ് പാർട്ടി വിട്ട് പഞ്ചാബ് പീപ്പിൾസ് പാർട്ടി രൂപീകരിക്കുകയും പിന്നീട് പാർട്ടി കോൺഗ്രസിൽ ചേരുകയുമായിരുന്നു. ചരഞ്ജിത് സിങ് ചന്നി, സധു സിങ് ധരംസോത് എന്നീ ദലിത് നേതാക്കളും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
.

