ജിയോം സിം നൽകിവരുന്ന സൗജന്യ സേവനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.

07:38 Pm 16/3/2017
download (7)
ന്യൂഡൽഹി: റിലയൻസിന്‍റെ ജിയോം സിം നൽകിവരുന്ന സൗജന്യ സേവനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. ടെലികോം തർക്ക പരിഹാര ട്രൈബ്യൂണലിന്‍റെ മുന്നിലാണ് ജിയോ പരസ്യത്തിന് വേണ്ടി നൽകിവരുന്ന സൗജന്യം സ്റ്റേ ചെയ്യണമെന്ന ഹർജി വന്നത്. എന്നാൽ സൗജന്യം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി ജിയോയ്ക്ക് സൗജന്യം നൽകാൻ അനുവദിച്ച നടപടിയെക്കുറിച്ച് പരിശോധിക്കണമെന്ന് ടെലികോ റെഗുലേറ്ററി അഥോറിറ്റി (ട്രായ്)യോട് നിർദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം ഇതേക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ട്രായിയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

ജിയോ നൽകുന്ന സൗജന്യ സേവനം ചോദ്യം ചെയ്ത് എയർടെൽ സമർപ്പിച്ച ഹർജിയാണ് ട്രൈബ്യൂണലിന്‍റെ പരിഗണനയ്ക്ക് വന്നത്. ജിയോ നൽകി വരുന്ന സൗജന്യസേവനം താത്കാലികമായി സ്റ്റേ ചെയ്യണമെന്ന എയർടെല്ലിന്‍റെ ആവശ്യം നേരത്തെ ട്രൈബ്യൂണൽ മാറ്റിവച്ചിരുന്നു. പിന്നീട് പരാതിക്കാരുടെയും റിലയൻസിന്‍റെയും ട്രായുടെയും വിശദീകരണം കേട്ട ശേഷമാണ് സൗജന്യം സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മോഹിപ്പിക്കുന്ന സൗജന്യ നിരക്കുകളുമായി റിലയെൻസിന്‍റെ ജിയോ സിം രംഗത്തുവന്നത്. ഡിസംബർ 31 വരെയായിരുന്നു ആദ്യ ഘട്ടത്തിൽ സൗജന്യം. പിന്നീട് സൗജന്യം മാർച്ച് 31 വരെയാക്കി ഉയർത്തുകയും ചെയ്തു.