08. 19 am 17/3/2017
ഇന്ത്യൻവെൽസ്: സൂപ്പർതാരങ്ങളുടെ പോരിൽ റോജർ ഫെഡറർക്ക് വീണ്ടും ജയം. ഇന്ത്യൻവെൽസ് ഒാപൺ ടെന്നിസിെൻറ നാലാം റൗണ്ടിൽ നേരിട്ടുള്ള സെറ്റിൽ സ്വിസ് താരമായ ഫെഡറർ നിതാന്തവൈരിയും സ്പാനിഷ് താരവുമായ റാഫേൽ നദാലിനെ നേരിട്ടുള്ള െസറ്റിൽ കീഴടക്കി ക്വാർട്ടർ ഫൈനലിലെത്തി. സ്കോർ: 6-2, 6-3. ആസ്ട്രേലിയൻ ഒാപണിലെ ഇതിഹാസസമാനമായ തിരിച്ചുവരവ് വിജയമടക്കം നദാലിനെതിരെ ഫെഡററുടെ തുടർച്ചയായ മൂന്നാം ജയമാണിത്.
പതിവ് തെറ്റിച്ച് ഒരു മണിക്കൂർ െകാണ്ട് ഫെഡറർ ജയം സ്വന്തമാക്കി. നാല് വട്ടം ഫെഡറർ നദാലിനെ ബ്രേക്ക് ചെയ്തു. ഒരു ടൂർണെമൻറിെൻറ ഫൈനലിലല്ലാതെ ഇരു താരങ്ങളും ഏറ്റുമുട്ടുന്നത് ഇത് അഞ്ചാം തവണയാണ്. അതേസമയം, സെർബിയൻ സൂപ്പർസ്റ്റാർ നൊവാക് ദ്യോകോവിച്ചും തോൽവിയടഞ്ഞു. ആസ്ട്രേലിയയുടെ നികോ കിർഗോയിസാണ് ദ്യോകോവിച്ചിനെ തോൽപിച്ചത്. സ്കോർ: 6-4, 7-6. ക്വാർട്ടറിൽ ഫെഡററാണ് കിർഗോയിസിെൻറ എതിരാളി. ജപ്പാെൻറ കെയ് നിഷികോരിയും ക്വാർട്ടറിലെത്തി. വനിതകളിൽ റഷ്യയുടെ സ്വെറ്റ്ലാന കുത്നസോവ സെമിയിലെത്തി. നാട്ടുകാരിയായ അനസ്താസിയ പാവുല്യുചെേങ്കായെയാണ് കീഴടക്കിയത് (6-3, 6-2). ചെക്ക് റിപ്പബ്ലിക്കിെൻറ കരോലിന പിൽസ്കോവയാണ് സെമിയിലെ എതിരാളി.