കൊല്ലം: ചെമ്മാംമുക്ക് മേൽപാലത്തിന് താഴെ പാളത്തിൽ വിള്ളൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് വിള്ളൽ കണ്ടത്. പാളത്തിൽ മൂന്ന് മില്ലിമീറ്ററോളം വിടവാണ് കണ്ടത്. ഉടൻതന്നെ റെയിൽവേ അധികൃതരെത്തി അറ്റകുറ്റപണികൾ നടത്തി അരമണിക്കൂറിനുള്ളിൽ തടസം ഒഴിവാക്കി. വിള്ളൽ കണ്ടതിനെ തുടർന്ന് രാവിലെ മുതൽ മിക്ക ട്രെയിനുകളും വേഗതകുറച്ച് ഓടുകയാണ്. അതിനാൽ പല സർവീസുകളും വൈകിയാണ് ഓടുന്നത്.