വേള്‍ഡ് മലയാളി കൌണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സിനു പുതിയ പ്രസിഡന്റ്

07:43 pm 17/3/2017

– ജിനേഷ് തമ്പി
Newsimg1_74906712
ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സ് പ്രസിഡന്റ് ആയി ശ്രീ മോഹനന്‍ പിള്ള സ്ഥാനം ഏറ്റെടുത്തു. ഫിലാഡല്‍ഫിയ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ തുടക്കം മുതല്‍ പല സുപ്രധാന സ്ഥാനങ്ങളിലും തന്റേതായ കഴിവും വ്യക്തിമുദ്രയും തെളിയിച്ച വ്യക്തിയാണ് ശ്രീ മോഹനന്‍ പിള്ള. ഫിലാഡല്‍ഫിയ പ്രൊവിന്‍സിന്റെ ട്രഷറര്‍ ആയും വൈസ് പ്രസിഡന്റ് ആയും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തന പാരമ്പര്യത്തിനുള്ള അംഗീകാരം കൂടി ആയീ പ്രസിഡ്ന്റ് പദവിയെ കാണണം എന്ന് പ്രൊവിന്‍സ് ചെയര്‍വുമന്‍ ശ്രീമതി മേരി സാബു അറിയിച്ചു. സംഘടനയുടെ ഉന്നമനത്തിനും വിജയത്തിനുമപ്പുറം സ്വന്തം പേരിനും കസേരക്കും വേണ്ടി മാത്രം അഹോരാത്രം പ്രവൃത്തിക്കുന്നവര്‍ക്ക് ഒരു വലിയ അപവാദം ആണ് ശ്രീ മോഹനന്‍ പിള്ള എന്ന് അമേരിക്കന്‍ റീജിയണല്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍ തന്റെ അനുഭവത്തെ സാക്ഷി നിര്‍ത്തി എടുത്തു പറഞ്ഞു. വേള്‍ഡ് മലയാളീ കൗണ്‍സിലിനെ പുതിയ പ്രവര്‍ത്തന മണ്ഡലതലങ്ങളിലേക്ക് വിജയപൂര്‍വം കൈപിടിച്ച് നയിക്കുവാന്‍ ശ്രീ മോഹനന്‍ പിള്ളക്ക് സാധിക്കട്ടെ എന്ന് അമേരിക്കന്‍ റീജിയണല്‍ പ്രസിഡന്റ് ശ്രീ പി സി മാത്യൂ, സെക്രട്ടറി സാബു തലപ്പാല, ട്രഷറര്‍ ഫിലിപ്പ് മാരേട്ട് എന്നിവര്‍ ആശംസ കുറിപ്പില്‍ അറിയിച്ചു

മാറ്റം അനിവാര്യം ആണെന്നും മാറിവരുന്ന വ്യവസ്ഥകള്‍ക്കനുയോജ്യമായി വേള്‍ഡ് മലയാളീ കൗണ്‍സിലിനെ രൂപാന്തരപ്പെടുത്തുകയാണ് തന്റെ പ്രധാന ദൗത്യം എന്നും അതിനു എല്ലാവരുടെയും സമ്പൂര്‍ണ പിന്തുണ ആവശ്യമാണെന്നും ശ്രീ മോഹനന്‍ പിള്ള അഭ്യര്‍ത്ഥിച്ചു. വനജാ പനക്കല്‍ (വൈസ് ചെയര്‍വുമന്‍), മെര്‍ലി പാലത്തിങ്കല്‍ (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), ജേക്കബ് പൗലോസ് പ്രൊവിന്‍സ് സെക്രട്ടറി, സാബു ജോസഫ് ഇജഅ, ഫൗണ്ടിങ് പ്രെസിഡെന്റ് റ്റിജോ, റോയ് മാത്യു, സുധീര്‍ തുടങ്ങിയവര്‍ അനുമോദനങള്‍ അറിയിച്ചു.