പാറ്റ്ന: യുവാക്കൾ ഐഎസിൽ ചേരണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററാണ് കണ്ടെത്തിയത്. റോഹ്താസിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ സിക്രൗലി ബിഗയിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
വൈദ്യുത പോസ്റ്റിലാണ് പോസ്റ്റർ പതിച്ചിരുന്നത്. ബിഹാർ ഉൾപ്പെടെ രാജ്യത്തെ എല്ലാ യുവാക്കളും ഐഎസിൽ ചേരണമെന്ന് പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നു. ഇംഗ്ലീഷിലാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

