ജാട്ട് വിഭാഗക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം 15 ദിവസത്തേക്ക് മാറ്റിവെച്ചു

8:29 am 20/3/2017

download
ന്യൂഡല്‍ഹി: സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം 15 ദിവസത്തേക്ക് മാറ്റിവെച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ചര്‍ച്ചയില്‍ സമരക്കാരുടെ പത്ത് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായാണ് വിവരങ്ങള്‍. ഓള്‍ ഇന്ത്യ ജാട്ട് ആക്ഷന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചിരുന്നത്. ഭാവി പരിപാടികളുടെ ചര്‍ച്ചക്കായി മാര്‍ച്ച് 26ന് യോഗം ചേരുമെന്ന് ജാട്ട് നേതാവ് യെശ്പാല്‍ മാലിക്ക് അറിയിച്ചു.