08:37 am 20/3/2017
മുംബൈ: സമൂഹമാധ്യമങ്ങളിൽ മതവിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഇട്ടതിന് അറസ്റ്റിലായ ആളെ വിട്ടുതരണമെന്ന ആവശ്യവുമായി എത്തിയ ഒരു സംഘം ആളുകൾ പോലീസ് സ്റ്റേഷൻ അടിച്ചുതകർത്തു. പോലീസ് വാഹനങ്ങൾക്കും മറ്റും തീയിടുകയും ചെയ്തു. സബർബൻ ട്രോംബൈയിലെ പോലീസ് സ്റ്റേഷനാണ് തകർക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 17പേരെ പോലീസ് അറസ്റ്റ് ചെയ്തു.