കുണ്ടറയിൽ പത്തുവയസ്സുകാരി മരിച്ച സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പെൺകുട്ടിയുടെ പിതാവ്.

12:22 pm 20/3/2017

images (1)
കൊല്ലം: കുണ്ടറയിൽ പത്തുവയസ്സുകാരി മരിച്ച സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പെൺകുട്ടിയുടെ പിതാവ്. സംഭവത്തിൽ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകളെ കൊന്നതാണെന്നും ആത്മഹത്യക്കുറിപ്പ് നിർബന്ധിച്ച് എഴുതിപ്പിച്ചതാണെന്നുമാണെന്നുമാണ് പെൺകുട്ടിയുടെ പിതാവിന്‍റെ ആരോപണം.

മകൾക്ക് പഴയലിപി അറിയില്ല. മുത്തച്ഛൻ കുറ്റം സമ്മതിച്ചത് നുണപരിശോധന ഭയന്നാണ്. നുണപരിശോധന നടത്തിയാൽ കേസിൽ കൂടുതൽ ആളുകൾ പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടി മരിച്ച ദിവസം വീട്ടിൽ ചെല്ലാൻ മുത്തച്ഛൻ ആവശ്യപ്പെട്ടിരുന്നു. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. നേരത്തേ തന്നെ പ്രതിയാക്കിയ കേസിൽ കുട്ടിയെ കൗൺസിലിങ് നടത്തിയില്ല. കൗൺസിലിങ് നടത്തിയിരുന്നെങ്കിൽ കുട്ടി മരിക്കില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.

ഞായറാഴ്ചയാണ് മരിച്ച പെൺകുട്ടിയുടെ മുത്തച്ഛൻ വിക്ടറിനെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഭാര്യയുടെയും പെൺകുട്ടിയുടെ സഹോദരിയുടേയും മൊഴികളാണ് കേസിൽ നിർണായകമായത്. കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം.