ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ പ്രതിനിധി സമ്മേളനം നടത്തി

09:11 am 21/3/2017

Newsimg1_20546680
ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ പ്രതിനിധി സമ്മേളനം ന്യൂറോഷലില്‍ ഉള്ള ഷേര്‍ളിസ് ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വെച്ച് ശനിയാഴിച്ച വൈകിട്ട് റീജിയനല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് തമ്പി ചാക്കോ നിര്‍വഹിച്ചു. ഫൊക്കാന നേതാക്കളായ ഫിലിപ്പോസ് ഫിലിപ്പ്, പോള്‍കറു കപള്ളില്‍; ജോയ് ഇട്ടന്‍; ടറന്‍സന്‍ തോമസ് ,വിനോദ് കെയാര്‍കെ, ലീലാ മാരേട്ട്, അലക്‌സ് തോമസ് , ശബരിനാഥ് നായര്‍, തോമസ് കൂവല്ലൂര്‍, അജിന്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി. പ്രതികുല കാലാവസ്ഥയിലും മിക്ക പ്രീതിനിധികളും പങ്കെടുത്തത് ഫൊക്കാന ന്യൂ യോര്‍ക്ക് റീജിയന്‍ അടുക്കും ചിട്ടയോടും കുടി നടത്തുന്ന പ്രവര്‍ത്തനം കൊണ്ടാണെന്നു യോഗം വിലയിരുത്തി .ഫൊക്കാന ന്യൂ യോര്‍ക്ക് റീജിയന്റെ 2017 18കാലഘട്ടത്തിലേക്കുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുവാന്‍ ക്രിയാന്മകമായ ചര്‍ച്ച നടത്തി അതില്‍നിന്നുള്ള ഒരു രൂപരേഖയും തയാറാക്കിയിട്ടുണ്ട്.

ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാനും ,പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും ഫൊക്കാനാന്യൂ യോര്‍ക്ക് റീജിയന്റെ ഒരു കര്‍മ്മ പരിപാടി രൂപപ്പെടുത്തുവാനും തീരുമാനമായി. പുത്തന്‍ പുതിയ ആശയങ്ങളുമയി തന്നെ ആയിരികും ഇതവണയും ഫൊക്കാനാന്യൂ യോര്‍ക്ക് റീജിയന്‍ ജനങ്ങളിലെക് എത്തുന്നത്. ഈ ചര്‍ച്ചയില്‍ പങ്കടുത്ത എല്ലാവരും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായ സഹകരണം നല്‍കാമെന്ന ഉറപ്പു നല്‍കി. ഫൊക്കാനയെ സ്‌നേഹിക്കുന്നവരുടെ ഒരു കുടുംബമാണു ന്യൂ യോര്‍ക്ക് റീജിനുള്ളത്.

ഒരു പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിക്കുന്നത് യുവജനങ്ങളുടെ പ്രാതിനിധ്യമാണ്. എല്ലാവരേയും ഒരേ മനസ്സോടെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവിധാനമാണ് ഫൊക്കാനായ്ക്കുള്ളത്. യുവജനതയ്ക്ക് അമേരിക്കന്‍ മലയാളി മനസുകളില്‍ മികച്ച സ്ഥാനം ലഭിക്കുവാന്‍ ഫൊക്കാനയുടെ ന്യൂ യോര്‍ക്ക് റീജിയന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ യുവജനതയ്ക്ക് പ്രാധിനിത്യം നല്‍ികി മുന്നോട്ട് കൊണ്ടുപോകാനും അതോടൊപ്പം തന്നെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നമ്മുടെ യുവ തലമുറക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുവാനും തിരുമാനം ആയി.

.സാമൂഹികസാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും?അനേകം സംഭാവനകള്‍ കാഴ്ചവെക്കുന്ന ഫൊക്കാന ന്യൂ യോര്‍ക്ക് റീജിയന്‍, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരേയും പിന്തുണ നല്‍കി പ്രോത്സാഹിപ്പിച്ചവരേയും ആദരപൂര്‍വ്വം സ്മരിക്കുകായും , നന്ദി രേഹപ്പെടുത്തുകയും ചെയ്തു.

ഫൊക്കാന ന്യൂ യോര്‍ക്ക് റീജിയന്റെ പ്രതിനിധി സമ്മേളനത്തില്‍, ലയിസി അലക്‌സ്, ബോബി ജേക്കബ്, കൊച്ചുമ്മന്‍ ജേക്കബ്,വര്‍ഗീസ് ഉലഹന്നാന്‍,ജോര്‍ജ് ഇട്ടന്‍ പടിയത്ത്,അപ്പുകുട്ടന്‍ നായര്‍ , ജോണ്‍ പോള്‍, ബാല കെആര്‍കെ , മേരി ഫിലിപ്പ്, ഫിലിപ്പ് ,മേരികുട്ടി മൈക്കള്‍ ,സജി പോത്തന്‍, ഇന്നസെന്‍റ് ഉലഹന്നാന്‍,ചാള്‍സ് ആന്റണി,മത്തായി പി ദാസ്,ആന്റോ വര്‍ക്കി, രാജ് തോമസ്, ജോണ്‍ മാത്യു (ബോബി) ,ലിജോ ജോണ്‍, വിപിന്‍ ദിവാകരന്‍, ജോണ്‍ തോമസ്,മത്തായി ചാക്കോ, പൗലോസ് വര്‍ക്കി, കുരിയാക്കോസ് തരികന്‍ ,ജയിംസ് ഇളംപുരയിടം,മാത്യു മണാലില്‍, സജി, ജോര്‍ജ് ഉമ്മന്‍, മേരി ജോര്‍ജ് തുടങ്ങി നിരവധിപേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.