ഒ.സി.വൈ.എം.പ്രയര്‍ ഫെല്ലോഷിപ്പും വചന സന്ദേശവും നടത്തുന്നു

07:56 pm 21/3/2017

– ജീമോന്‍ റാന്നി
Newsimg1_1154630
ഹൂസ്റ്റണ്‍: സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹൂസ്റ്റണിലെ ഓര്‍ത്തോഡോക്‌സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പ്രയര്‍ ഫെല്ലോഷിപ്പും വചന സന്ദേശവും നടത്തുന്നു. മാര്‍ച്ച് 25 ന് വൈകീട്ട് ആറുമണിക്ക് ദേവാലയത്തില്‍ വച്ച് സന്ധ്യാ നമസ്ക്കാരത്തോടു കൂടി നടത്തപ്പെടുന്ന വചന സന്ദേശത്തില്‍ കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രസിഡന്റുമായ റവ.ഫാ.ഡേവിസ് ചിറമേല്‍ വചന സന്ദേശം നല്‍കുന്നതായിരിക്കും.

ദാനം ചെയ്യുന്നതാണ് നവീകരിക്കുന്നതിനേക്കാള്‍ മഹത്തരമെന്നുള്ള സന്ദേശം ലോകമെങ്ങും പ്രചരിപ്പിച്ച് അവയവദാനത്തെ നിരന്തരം പ്രോല്‍സാഹിപ്പിക്കുകയും അതിന് ജീവിക്കുന്ന മാതൃകയായി തീര്‍ന്ന ചിറമേല്‍ അച്ചന്‍ അറിയപ്പെടുന്ന ധ്യാന ഗുരു കൂടിയാണ്.

അന്‍പതു നോമ്പിന്റെ മധ്യത്തില്‍ നടത്തപ്പെടുന്ന പ്രയര്‍ ഫെലോഷിപ്പിലും വചന സന്ദേശത്തിലും സഭാഭേദമന്യെ ഏവരും എത്തിചേരണമെന്ന് ഓ.സി.വൈ.എം. സെക്രട്ടറി റെജി ചെറിയാന്‍ അഭ്യര്‍ത്ഥിച്ചു.