08:02 pm 21/3/2017
– പി.പി. ചെറിയാന്
ടെന്നിസ്സി: മാര്‍ച്ച് 13 മുതല്‍ കാണാതായ അധ്യാപകന് കുമ്മിന്‍സ് (50) വിദ്യാര്‍ഥിനി എലിസബത്ത് (15) എന്നിവരെ കണ്ടെത്തുന്നതിന് ടെന്നിസ്സി അധികൃതര്‍ പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. സയന്‍സ് അധ്യാപകനായ കുമ്മിന്‍സ് ഹൈസ്ക്കൂള് വിദ്യാര്‍ഥിനിയായ എലിസബത്തിനെ തട്ടികൊണ്ടുപോയതായാണ് പൊലീസ് ഭാഷ്യം. കുട്ടിയെ കണ്ടെത്തുന്നതിന് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 20 വരേയും ഇവരുവരും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല.
13 ന് കൊളംബിയായിലെ റസ്റ്ററന്റില്‍ ഒരു സുഹൃത്താണ് എലിസബത്തിനെ ഇറക്കിവിട്ടത്. അതേസമയം അധ്യാപകനെ റസ്റ്ററന്റിനടുത്തുള്ള ഗ്യാസ് സ്റ്റേഷനില്‍ കണ്ടതായി വിഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കുമ്മിന്‍സിന്റെ കൈവശം 2 തോക്കുകളും അപ്രത്യക്ഷമാകുന്നതിന് മുമ്പ് ലോണെടുത്ത 4500 ഡോളറും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
സയന്‍സ് അധ്യാപകനായ കുമ്മിന്‍സിനെ ടെന്നിസ്സി സ്കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടു. കുട്ടിയെ മോചിപ്പിക്കണമെന്ന് കുമ്മിന്‍സിന്റെ ഭാര്യയും കുട്ടിയുടെ പിതാവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കുമ്മിന്‍സ് അപകടകാരിയാണെന്നു കണ്ടെത്തിയാല്‍ വിവരം പൊലീസിനെ അറിയിക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു. സില്‍വര്‍ നിസ്സാന്‍ ടെന്നിസ്സി ടാഗ് 976 ദജഠ എന്ന വാഹനത്തിലാണ് കുമ്മിന്‍സ് രക്ഷപ്പെട്ടിട്ടുള്ളത്. വിളിക്കേണ്ട നമ്പര്‍ 1-800-7BI-FIND