07:41 am 22/3/2017
ധർമശാല: ഹിമാചൽ പ്രദേശിലെ ഷിംലയിലേക്കു വിമാന സർവീസുകൾ പുനരാരംഭിക്കണമെന്നു ബിജെപി എംപിമാർ കേന്ദ്രമന്ത്രി ജയന്ത് സിൻഹയോടു ആവശ്യപ്പെട്ടു. ഹമിപൂർ എംപി അനുരാഗ് താക്കൂർ, ഷിംല എംപി വിരേന്ദ്ര കശ്യപ് എന്നിവരാണ് ഈ ആവശ്യം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചത്. ചില കാരണങ്ങളാൽ ഇവിടെയ്ക്കുള്ള സർവീസുകൾ മുടങ്ങി കിടക്കുകയാണ്. ഇത് പുനരാരംഭിക്കണമെന്നു എംപിമാർ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ഉയർന്ന വിമാനത്താവളങ്ങളിൽ ഒന്നാണ് ഷിംലയിലേത്. ധാരാളം വിനോദ സഞ്ചാരികളാണ് റോഡുമാർഗം ഇവിടെ എത്തിച്ചേരുന്നത്. അതിനാൽ ഇവിടെക്കുള്ള വിമാന സർവീസ് ഉടൻ ആരംഭിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
വിമാന സർവീസ് ആരംഭിക്കുന്നതിലുടെ രാജ്യത്തിന്റെ വരുമാനം വർധിപ്പിക്കുവാൻ സാധിക്കുമെന്നും വിനോദ സഞ്ചാരമേഖലയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുവാൻ ഇതു സഹായിക്കുമെന്നും എംപിമാർ പറഞ്ഞു.