അമ്മിണി മത്തായിയുടെ സംസ്കാരം കെവിടിവിയില്‍ തല്‌സമയ സംപ്രേക്ഷണം ബുധനാഴ്ച

08:02 am 22/3/2017

Newsimg1_27904103

ന്യു യോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നിര്യാതയായ തട്ടയില്‍ തുണ്ടില്‍ പുത്തന്‍ വീട്ടില്‍ പരേതനായ ടി.എം. തോമസിന്റെ ഭാര്യ അമ്മിണി മത്തായിയുടെ (86) മൃതസംസ്കാര ശുശ്രൂഷകള്‍ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ കെവിടിവിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. പൊതുദര്‍ശനം ബുധനാഴ്ച്ച 5 മുതല്‍ 9 വരെ ക്‌നാനായ സെന്ററില്‍ (400 Willow Grove Road, Stony Point, NY 10980) വച്ചു നടത്തപെടുന്നതാണ്. സംസ്കാര ശുശ്രുഷ വ്യാഴാഴ്ച്ച 10 മണിക്ക് സെന്റ് ആന്റണീസ് ചര്‍ച്ചില്‍ (St. Anthony’s Church (Shrine Church) (36 West Nyack Rd, Nanuet, NY 10954)

19988ല്‍ അമേരിക്കയിലെത്തിയ അമ്മിണി മത്തായി, സെന്റ് മേരീസ് സീറോ മലങ്കര കാത്തലിക്ക് ചര്‍ച്ച്, യോങ്കേഴ്‌സിലെ അംഗമായിരുന്നു.

മക്കള്‍: ശാന്തമ്മ മാത്യു, മദര്‍ കാരുണ്യ SIC, നാലാംചിറ, സാറാമ്മ ബാബു, ജോസഫ് തുണ്ടില്‍, സിസിലി ഫിലിപ്പ്. മരുമക്കള്‍: മാത്യു എബ്രഹാം, ബാബു വര്‍ഗീസ്, റെജിമോള്‍ തുണ്ടില്‍, ജോസ് ഫിലിപ്പ്.

ബന്ധുക്കളും മിത്രങ്ങളും ഇത് ഒരു അറിയിപ്പായി സ്വീകരിക്കണം എന്ന് അറിയിച്ചു കൊള്ളുന്നു.

വിവരങ്ങള്‍ക്ക്: ജോസഫ് തുണ്ടില്‍ (845) 6424084, ബാബു വര്‍ഗീസ് (845) 2703125, ജോസ് ഫിലിപ്പ് (845) 5581638