ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

07:27 pm 22/3/2017

– വിനോദ് കൊണ്ടൂര്‍ ഡേവിഡ്
Newsimg1_69117588
ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ ഐക്യത്തിന്റെ ശംഖൊലിയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) 2018 ലെ ആറാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ ഓഫീസ്, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ തട്ടകമായ ചിക്കാഗോയില്‍ മാര്‍ച്ച് അഞ്ചാം തീയതി മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തിലിതാദ്യമായാണ് ഒരു കണ്‍വന്‍ഷനുവേണ്ടി വിപുലമായ രീതിയിലുള്ള ഓഫീസ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ചിക്കാഗോ പൗരാവലിയുടെ സാന്നിധ്യത്തില്‍, ഫോമാ നാഷ്ണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയാണ് നാടമുറിച്ച് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കണ്‍വന്‍ഷന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ചര്‍ച്ചകളും കൂടിയാലോചനകളും സുഗമമായി നടത്തുന്നതിനും അംഗസംഘടനകള്‍ക്കും അംഗങ്ങള്‍ക്കും എളുപ്പത്തില്‍ ബന്ധപ്പെടുന്നതിനും വേണ്ടിയാണ് ഈ ഹൈടെക് ഓഫീസ് എന്ന് ബെന്നി വാച്ചാച്ചിറ അറിയിച്ചു.

ഫോമാ കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുന്നതിനുവേണ്ടിയുള്ള, തികച്ചും പ്രൊഫഷണലായ പ്രവര്‍ത്തനങ്ങള്‍ ഗ്രാസ്റൂട്ട് ലെവലില്‍ത്തന്നെ തുടങ്ങിയിട്ടുണ്ട്. കണ്‍വന്‍ഷനുവേണ്ടി രൂപീകരിക്കുന്ന വിവിധ കമ്മിറ്റികളുടെ സിരാകേന്ദ്രമായിരിക്കും മൗണ്ട് പ്രോസ്പെക്ടിലുള്ള ഈസ്റ്റ് റാന്‍ഡ് റോഡിലെ ഈ ഓഫീസ് എന്ന് ഭാരവാഹികള്‍ പറഞ്ഞു. കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും ഓഫീസിന്റെ സൗകര്യങ്ങള്‍ ജനങ്ങളിലെത്തിക്കുക.ഓഫീസ് അഡ്രസ്: 834 East Rand Rd, Mount prospect, Illinois.

വിവരങ്ങള്‍ക്ക്: ബെന്നി വാച്ചാച്ചിറ- 847 322 1973ജോസി കുരിശുങ്കല്‍-773 478 4357സണ്ണി വള്ളിക്കളം- 847 722 7598ബിജി എടാട്ട്-224-565-8268