പനാജി: ബംഗാൾ സന്തോഷ് ട്രോഫി ഫൈനലിൽ. സഡൻഡെത്ത് വിജയികളെ തീരുമാനിച്ച മത്സരത്തിൽ മിസോറാമിനെ വീഴ്ത്തിയാണ് ബംഗാൾ ഫൈനലിൽ കടന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമിനും ഗോൾ നേടാൻ കഴിഞ്ഞില്ല.
ഗോൾ രഹിത സമനിലയായതോടെയാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ അഞ്ചിനെതിരെ ആറു ഗോൾകൾക്ക് ബംഗാൾ ജയിച്ചു. രണ്ടാം സെമിയിൽ കേരളം ഗോവയെ നേരിടും.