08:10 pm 23/3/2017
– പി.പി. ചെറിയാന്
ഒക്ലഹോമ: ഒക്ലഹോമയിലെ അധ്യാപകര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള നിയമ ഭേദഗതിക്ക് സംസ്ഥാന സെനറ്റിന്റെ അംഗീകാരം.സെനറ്റര്‍ ഗാരി സ്റ്റെയ്ന്സ്ലവാക്കി അവതരിപ്പിച്ച ബില്‍ ഇന്ന് മാര്‍ച്ച് 22 ബുധനാഴ്ചയാണ് സെനറ്റ് പാസ്സാക്കിയത്. സംസ്ഥാനത്തിന് അധ്യാപകരുടെ ആനുകൂല്യം വര്‍ദ്ധിപ്പിച്ചതുവഴി 178 മില്യണ്‍ ഡോളറിന്റെ അധിക ചിലവാണ് പ്രതീക്ഷിക്കുന്നത്.
ഒരു അധ്യാപകന്റെ ശരാശരി ശമ്പളം വര്‍ഷത്തില്‍ 38,000 ഡോളറാണ്. നാലുശതമാനമാണ് വര്‍ദ്ധനവ്. ഈ വര്‍ഷത്തെ സംസ്ഥാനത്തെ ബഡ്ജറ്റില്‍ 878 മില്യണ്‍ ഡോളറിന്റെ കമ്മിയാണ് കണക്കാക്കിയിരിക്കുന്നത്.
മൂന്ന് വര്‍ഷത്തിനുള്ളില്‍ അധ്യാപകരുടെ ശമ്പളത്തില്‍ ശരാശരി 6,000 ഡോളര്‍ വര്‍ദ്ധിക്കുമെന്ന് സെനറ്റ് മൈനോറിട്ടി ലീഡര്‍ ജോണ്‍ സ്പാര്‍ക്ക് പറഞ്ഞു. ഒക്ലഹോമയിലെ ആയിരക്കണക്കിന് അധ്യാപകര്‍ക്കാണ് ഇത് മൂലം നേട്ടമുണ്ടാക്കുന്നത്.