ഫൊക്കാനാ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആഘോഷിക്കുന്നു

08:45 pm 23/3/2017

– ശ്രീകുമാര്‍ ഉണ്ണിത്താന്‍
Newsimg1_25868033
ന്യൂയോര്‍ക്ക്: ഫൊക്കാനാ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആഘോഷിക്കുന്നു. മാര്‍ച്ച് 25, ശനിയാഴിച്ച വൈകിട്ട് 3.30 മുതല്‍ ടൈസണ്‍ സെന്ററില്‍ ( Tyson Center, 26 N Tyson Ave, Floral Park, New York 11001) വെച്ച് നടത്തപ്പെടും. റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ആന്‍ഡ് ചഅകചജ പ്രസിഡന്റ്ഉം മായാ ഡോ. ആനി പോള്‍ ഉല്‍ഘാടനം നിര്‍വഹിക്കുന്നതും നാസു കൗണ്ടി കണ്‍ട്രോളര്‍ ജോര്‍ജ് മാര്‍ഗോസ് മുഖ്യ അതിഥിആയി പങ്കെടുക്കുന്നതും ആയിരിക്കും, WMC Women’s Forum N.J.Chapter പ്രസിഡന്റ് തങ്കമണി അരവിന്ദ്, ഡോണ പിള്ള, ഡോ. ലിസിമ്മ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിക്കുന്നതായിരിക്കും. ഫൊക്കാനായുടെ പ്രസിഡന്റ് തമ്പി ചാക്കോ ഉള്‍പ്പെടെയുള്ള പ്രമുഹ നേതാക്കളും ഈ സെമിനാറില്‍ പങ്കെടുക്കുന്നതായിരിക്കും.

മാര്‍ച്ച് എട്ട് സ്ത്രീകളുടെ അവകാശപ്രഖ്യാപന ദിനമാണ്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ മോചനത്തിനായി ലോകമെങ്ങും ഈ ദിനത്തില്‍ സ്ത്രീകള്‍ കൈകോര്‍ക്കുന്നു. 1908 ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സൂചിനിര്‍മാണ ഫാക്ടറിയിലെ തൊഴിലാളികള്‍ നടത്തിയ അവകാശസമരത്തെ ഭരണാധികാരികള്‍ ക്രൂരമായി അടിച്ചമര്‍ത്തി. ആ സമരത്തിന്റെ ഓര്‍മയ്ക്കായി അന്താരാഷ്ട്ര മഹിളാദിനം എന്ന രീതിയില്‍ മാര്‍ച്ച് എട്ട് ആചരിക്കാന്‍ 1910ല്‍ ജര്‍മനിയിലെ കോപ്പന്‍ഹേഗനില്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് മഹിളാസമ്മേളനം തീരുമാനിച്ചു. മാര്‍ച്ച് എട്ട് എന്ന ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓര്‍മകള്‍ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലമുണ്ട്. വ്യവസായകുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും കണ്ണീരും കൊണ്ട് വരിച്ച വിജയത്തിന്റെ കഥയുണ്ട്.ലോകത്തു പലരാജ്യങ്ങളിലും ലിംഗ സമത്വം നില നിക്കുമ്പോളും ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ ആണ്‍ പെണ്‍ വിത്യാസം ഓരോ ദിവസം കഴിയും തോറും ശക്തമായി വരുന്നു. ഇന്നു അമേരിക്കയില്‍ സ്ത്രികള്‍ പല കര്യങ്ങളിലും പുരുഷനേക്കാള്‍ മുന്‍ പന്തിയില്‍ തന്നെ. ഇന്ത്യന്‍സ്ത്രികളുടെ ശരാശരി വരുമാനം നോക്കുകയാണെകില്‍ പുരുഷമാരുടെ വരുമാനത്തെ ക്കാള്‍ കൂടുതല്‍ ആണെന്ന് നമുക്ക് കാണാന്‍ കഴിയും.

അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകള്‍ തികച്ചും ബോധവതിയാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാല്‍ പല കാര്യങ്ങളും ചെയ്യാം. നമുക്ക് പരസ്പരം ഒന്നായി നില്‍ക്കാനായില്ലെങ്കില്‍ പിന്നെ ആരുടെ കൂടെ നാം കൂടും? സ്വാതന്ത്യ്രത്തിന്റെ 70 വര്‍ഷം പിന്നിടുമ്പോഴും ‘ഇന്ത്യയില്‍ ‘സ്ത്രീസമൂഹം അവഹേളനത്തിന്റെ ഇരുട്ടില്‍ ആണ്ടുകിടക്കുകയാണ്.സ്ത്രീ സുരക്ഷയില്ലാത്ത വനിതാദിനം ആഘോഷിക്കുകയാണ്. ഒരു ദിവസത്തിന്റെ ആയുസുമാത്രമുള്ള ചര്‍ച്ചകള്‍ ,ചിന്തകള്‍, മാത്രമാണ് വനിതാദിനത്തിന്റെ പ്രത്യേകത അതിനപ്പുറത്തേക്ക് സ്ത്രീകളെക്കുറിച്ച് ചിന്തിക്കാനോ , അവള്‍ക്കുവേണ്ട സുരക്ഷയൊരുക്കാനൊ വേണ്ട ചര്‍ച്ചകളോ വനിത ദിനത്തില്‍ നടക്കുന്നില്ലെന്നാണ് യാഥാര്‍ത്ഥ്യം എന്ന് വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് അറിയിച്ചു.

ഇനിയും യുവതികള്‍ അമേരിക്കന്‍ സാംസ്കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു അവര്‍ അറിയിച്ചു. അംഗീകാരത്തിന്റെ വലിപ്പ ചെറുപ്പമല്ല മറിച്ചു അത് മലയാളി സമൂഹത്തിനു ലഭിക്കുമ്പോള്‍ ഉള്ള സന്തോഷമാണ് ഫോക്കാനയ്ക്ക് വലുത്. എന്തായാലും സംഘടന ഓരോ വര്‍ഷവും കൂടുതല്‍ വളരുന്നതില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു. പുതിയ നേതൃത്വം പുതിയ തലത്തിലേക്ക് സംഘടനയെ എത്തിക്കുന്നു. വനിതാ ഫോറത്തിന്റെ ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രുസ്, സെക്രട്ടറി ജെസ്സി ജോഷി, ട്രഷര്‍ ബാല കെആര്‍കെ, ലത പോള്‍, ജെസ്സി കാനാട്ട്, ലൈസി അലക്‌സ്, ശയിനി ഷാജന്‍, മേരി ഫിലിപ്പ്, ,മേരികുട്ടി മൈക്കള്‍ തുടങ്ങിയവര്‍ നേതൃത്തം നല്‍കും. എല്ലാവരുടെയും സഹായ സഹകരണവും, ഇതില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്നും ഇവര്‍ വിനീതമായി അഭ്യര്‍ഥിച്ചു.