വിരാട് കോഹ്‌ലി കളിക്കുന്ന കാര്യം സംശയത്തിൽ

07:08 pm 24/3/2017

images

ന്യൂഡൽഹി: ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ നായകൻ വിരാട് കോഹ്‌ലി കളിക്കുന്ന കാര്യം സംശയത്തിൽ. വെള്ളിയാഴ്ചയും മൈതാനത്തെത്തിയ കോഹ്‌ലി പരീശീലനം മുഴുവനാക്കാതെ മടങ്ങി. കഴിഞ്ഞ ദിവസവും കോഹ്‌ലി പരിശീലനത്തിനു എത്തിയിരുന്നില്ല. മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ദിവസമാണ് ഫീൽഡ് ചെയ്യുന്നതിനിടെ ഇന്ത്യൻ നായകന് പരിക്കേറ്റത്.

പൂർണ ആരോഗ്യവാനാണെങ്കിൽ മാത്രമേ നാലാം ടെസ്റ്റിനിറങ്ങൂ എന്ന് കോഹ്‌ലി വ്യക്തമാക്കി. വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. കോഹ്‌ലിക്ക് കളിക്കാനായില്ലെങ്കിൽ അത് ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. നാല് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലാണ്.

കോഹ്‌ലിയുടെ പരിക്ക് കണക്കിലെടുത്ത് ശ്രേയസ് അയ്യരെ ടീമിലുൾപ്പെടുത്തിയിരുന്നു. ശനിയാഴ്ച ധർമശാലയിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.