07:11 pm 24/3/2017

വാഷിംഗ്ടണ്‍: ഇന്ത്യന്‍ യുവതിയേയും ഏഴുവയസുകാരനായ മകനെയും അമേരിക്കയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍. ന്യൂജേഴ്‌സിയിലുള്ള യുവതിയും മകനും കൊല്ലപ്പെട്ട വിവരം ആന്ധ്രയിലുള്ള ബന്ധുക്കളാണ് അറിയിച്ചത്. ആന്ധ്രയിലെ പ്രകാസം ജില്ലയില്ലക്കാരായ എന്‍.ശശികല(40)യും മകന്‍ അനീഷ് സായിയുമാണ് കൊലപ്പെട്ടത്. ജോലിക്കു ശേഷം മടങ്ങിയെത്തിയ ഭര്‍ത്താവ് എന്‍.ഹനുമന്ത റാവുവാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടെത്.
സംഭവത്തെക്കുറിച്ച് അമേരിക്കയിലെ തെലുങ്കു അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ടെന്നും ഇരുവരും കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി അമേരിക്കയിലുള്ള ശശികലയും ഭര്‍ത്താവും ഐടി പ്രഫഷനലുകളാണ്.
