തട്ടികൊണ്ടു പോകല്‍, പീഡനം വ്യാജ കഥകള്‍ മെനഞ്ഞ യുവതി അറസ്റ്റില്‍

07:17 pm 24/3/2017

– പി.പി. ചെറിയാന്‍
Newsimg1_36939409
ടെക്‌സസ് (ഡെന്നിസണ്‍): കറുത്ത വര്‍ഗക്കാരായ മൂന്ന് യുവാക്കള്‍ തട്ടികൊണ്ടു പോയി പീഠിപ്പിച്ചു എന്ന വ്യാജ കഥ മെനഞ്ഞു പോലീസിനേയും സമൂഹത്തേയും വഞ്ചിച്ച ബ്രിയാന ഹാര്‍മണ്‍ എന്ന പതിനെട്ടുകാരിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇന്നലെ മാര്‍ച്ച് 22 നാണ് പോലീസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

ഡാളസ്സില്‍ നിന്നും 70 മൈല്‍ ദൂരെ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമായ ഡെന്നിസണിലാണ് സംഭവം നടന്നതെന്ന യുവതി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന് കഥ അവിശ്വസനീയമായി തോന്നി. പീഡിപ്പിച്ച യുവാക്കളെ പറ്റിയുള്ള യാതൊരു വിവരവും യുവതി നല്‍കാതിരിക്കുന്നത് കൂടുതല്‍ സംശയം ജനിച്ചു. തുടര്‍ന്ന് നടന്ന വിശദ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ശേഷമാണ് യുവതി സത്യം തുറന്ന് പറഞ്ഞത്.

ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ സംഭവത്തില്‍ നിരവധി സംഘടനകളും, സാമൂഹ്യ പ്രവര്‍ത്തകരും ശക്തമായി പ്രതിഷേധിച്ചിരുന്നു.

അറസ്റ്റ് ചെയ്ത യുവതിയില്‍ നിന്നും അന്വേഷണത്തിന് വേണ്ടി ചിലവായ സംഖ്യ വസൂലാക്കുന്നതിനും, തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് കേസ്സെടുക്കുന്നതിനും തീരുമാനിച്ചതായി പോലീസ് ചീഫ് ജെയ് ബര്‍ഗ് പറഞ്ഞു.

ആഫ്രിക്കന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയെ അധിക്ഷേപിക്കുക എന്നതായിരിക്കും യുവതിയുടെ ലക്ഷ്യമെന്നാണ് വിശ്വസിക്കപ്പെടുന്നത് പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.