നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ അംബേദ്കർ പ്രതിമയ്ക്കു നേരേ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. സറഫാബാദിലെ ഒരു പാർക്കിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് ഒരുസംഘം നശിപ്പിച്ചത്. പ്രതിമയുടെ വലതുകൈ അക്രമികൾ തകർത്തു.
ദളിത് പ്രവർത്തകരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്ന് ഡിഎസ്പി സന്ദീപ് സിംഗ് അറിയിച്ചു.

