വിനോദ സഞ്ചാരിയെ മസാജ് പാർലർ ഉടമ മാനഭംഗപ്പെടുത്തിയന്നു പരാതി.

07:40 pm 27/3/2017

download

ജയ്പുർ: ഓസ്ട്രിയൻ വിനോദ സഞ്ചാരിയെ മസാജ് പാർലർ ഉടമ മാനഭംഗപ്പെടുത്തിയന്നു പരാതി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് 21കാരിയായ ഓസ്ട്രിയൻ സ്വദേശി മാനഭംഗത്തിനിരയായത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മസാജ് പാർലർ ഉടമയെ അറസ്റ്റ് ചെയ്തു.

ഹനുമാൻ ഘാട്ടിലെ മസാജ് പാർലറിലാണ് യുവതി മാനഭംഗത്തിനിരയായത്. മസാജിംഗിനിടെ പ്രതി ദുരുദ്ദേശ്യത്തോടെ തന്നെ കടന്നുപിടിക്കുകയായിരുന്നെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.

ഗവേഷക വിദ്യാർഥിയായ യുവതി പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മൂന്നുമാസമായി ഉദയ്പൂരിലുണ്ട്. സംഭവത്തിൽ ഓസ്ട്രിയൻ എംബസിയും ആശങ്ക അറിയിച്ചിരുന്നു.