07:22 am 28/3/2017
നെയ്റോബി: സൊമാലിയയിൽ കെനിയൻ സൈന്യം നടത്തിയ റെയ്ഡിൽ 31 അൽഷബാബ് ഭീകരർ കൊല്ലപ്പെട്ടു. സൊമാലിയയിലെ ജുബലാന്ദിൽ നടന്ന റെയ്ഡിലാണ് ഭീകരർ കൊല്ലപ്പെട്ടത്. കര- വ്യോമ സേനകൾ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഭീകരരിൽനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തു.