ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് റോക്‌ലാന്‍ഡ് ക്‌നാനായ മിഷന്റെ ഫണ്ട് റൈസിംഗ് കിക്ക് ഓഫ് ഉത്ഘാടനം നിര്‍വഹിച്ചു –

07:23 am 28/3/2017

തോമസ് പാലച്ചേരി

Newsimg1_1488814

ന്യൂയോര്‍ക് :ചിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ് ജേക്കബ് അങ്ങാടിയെത്തു റോക്‌ലന്‍ഡ് ക്‌നാനായ മിഷനിലെ തന്റെ ആദ്യസന്ദര്‍ശനം വിശുദ്ധകുര്‍ബാനോയോടെ ആരംഭിച്ചു മാര്‍ച്ച് 26 ഞായറാഴ്ച റോക്‌ലന്‍ഡിലെ മരിയന്‍ ഷൈറിയിന്‍ ദേവാലയത്തില്‍ ബിഷപ്പ് നല്കിയസന്ദേശം ആല്‍മീയമായ ഉണര്‍വ് നല്കി .മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജോസ് ആദോപ്പിള്ളിയും അംഗങ്ങളുംഅങ്ങാടിയെത്തു പിതാവിന് ഊഷ്മളമായ സ്വീകരണം നല്കി .ക്രിസ്തു നല്കിയ വെളിച്ചം നമ്മുടെ ദൈനം ദിന ജീവിതത്തില്‍ പകര്‍ത്തിയാല്‍ എല്ലാ അറിവില്ലായ്മയുടെയും അഹങ്കാരത്തിന്റെയും അന്ധകാരം നീങ്ങുമെന്ന് പറഞ്ഞു .റോക്‌ലന്‍ഡിലെ ക്‌നാനായ സമൂഹം നേരിടുന്ന ഏതു പ്രതിസന്ധിയിലും ചിക്കാഗോ രൂപതാ കൂടെ ഉണ്ടായിരിക്കുമെന്ന് ഉറപ്പു നല്കുന്നതായി ബിഷപ്പ് പറഞ്ഞു .

വിശ്വാസത്തിലും കുട്ടികളുടെ വേദപാഠ പഠനത്തിലും മിഷന്‍ കാണിക്കുന്ന ഉത്സാഹത്തെ അഭിനന്ദിക്കാനും ബിഷപ്പ് മറന്നില്ല .കുര്‍ബാനക്ക് ശേഷം നടന്ന് പൊതുയോഗത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ റോക്‌ലാന്‍ഡ് മിഷനുകള്‍ പുതിയതായി വാങ്ങാന്‍ ആഗ്രഹിക്കുന്ന ദേവാലയത്തിന്റെ ഫണ്ട് റെയിസിംഗ് കിക്ക് ഓഫ് ഉത്ഘാടനംമാര്‍ അങ്ങാടിയെത്തു നിര്‍വഹിച്ചു.മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജോസ് ആദോപ്പിള്ളി തന്റെ ഒരു മാസത്തെ ശംബളം പിതാവിനെ ഏല്പിച്ചുകൊണ്ടു ഫണ്ട് റെയ്‌സ് തുടക്കം കുറിച്ചു .തുടര്‍ന്ന് മെഗാ സ്‌പോണ്‍സേര്‍സ് ഗ്രാന്‍ഡ് സ്‌പോണ്‍സേര്‍സ്, സ്‌പോണ്‍സേര്‍സ് ,ഉള്‍പ്പെടെ 60 കുടംബങ്ങളിലി ല്‍ നിന്നായി $ 175000 .00 ആദ്യ ദിവസം തന്നെ ഇടവക അംഗങ്ങളിനിന്നു സമാഹരിച്ചു .ഒരു ദേവാലയം നേടാനുള്ള പരിശ്രമത്തില്‍ ചെറുപ്പക്കാരായ കുടുംബങ്ങളുടെ സഹകരണം തന്നെ അത്ഭുതപെടുത്തിയെന്നു ബിഷപ്പ് കിക്കോഫ് പ്രസംഗത്തില്‍ പറഞ്ഞു , കൂടാതെ ഇതെല്ലാം ബഹുമാനപെട്ട ജോസ് ആദോപ്പിള്ളിയുടെ അച്ചെന്റെ നേതൃത്വവും ,കൂട്ടായ പ്രാര്‍ത്ഥനയില്‍ നിന്ന് ലഭിച്ച ദൈവാനുഗ്രഹുമാണെന്നു ബിഷപ്പ് കൂട്ടിച്ചേര്‍ത്തു .

2017-ല്‍ തന്നെ ദേവാലയം വാങ്ങാന്‍കഴിമെന്നു മിഷന്‍ ഡയറക്ടര്‍ ജോസ് ആദോപ്പിള്ളി പറഞ്ഞു .മരിയന്‍ ഷൈറിയിന്‍ ഡയറക്ടര്‍ ഫാ .ജിം ആശംസകള്‍ നേര്‍ന്നു. .ന്യൂയോര്‍ക് ക്‌നാനായ ഫെറോന സെക്രട്ടറി തോമസ് പാലച്ചേരി ,സിബി മണലേല്‍ ,ഫിലിപ്പ് ചാമക്കാല ,എബ്രഹാം പുലിയലകുന്നേല്‍ ,റെജി ഉഴങ്ങാലില്‍ ,ജോയ് തറതട്ടേല്‍, ജസ്റ്റിന്‍ ചാമക്കാല , ജോസഫ് കീഴങ്ങാട്ട് . ലിബിന്‍പണാപറമ്പില്‍ ,അലക്‌സ്കിടാരത്തില്‍ ,സനുകൊല്ലാറേട്ട് ,കാള്‍ട്ടന്‍കല്ലടയില്‍ ,ക്രിസ് വടക്കേക്കര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു .ഫിലിപ്പ് ചാമക്കാല നന്ദി പറഞ്ഞു .സ്‌നേഹവിരുന്നോടെ കിക്കോഫ് ഉത്ഘാടന പരിപാടികള്‍ സമാപിച്ചു .