08:33 am 28/3/2017
– ശ്രീകുമാര്‍ ഉണ്ണിത്താന്‍
മാര്‍ച്ച് 25ആം തീയതി ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ വെച്ച് നടത്തിയ വനിതാ ദിനം വര്‍ണ്ണശബളമായി. ചാപ്റ്റര്‍ പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രൂസീന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, അഡ്‌വൈസറി ചെയര്‍മാന്‍ ടി.എസ്. ചാക്കോ , റീജിയണല്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, മുന്‍ സെക്രട്ടറി വിനോദ് കെയര്‍കെ, കമ്മിറ്റി മെംബേര്‍സ് ആയ കെ.പി .ആന്‍ഡ്രൂസ്, അലക്‌സ് തോമസ്,സജി മോന്‍ ആന്റണി എന്നിവര്‍ സന്നിഹിതരായിരുന്നു.
ഫൊക്കാനായെ സംബന്ധിച്ചടത്തോളം വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനം വളരെ നല്ലരീതിയില്‍ നടന്നു പോകുന്നു. വിവിധചാപ്റ്ററുകളുള്ള ഒരു വലിയ ഒരു പോഷക സംഘടനയായിവനിതാ ഫോറം മാറിക്കഴിഞ്ഞു , ഫൊക്കാനായോട് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു പോഷകസംഘടനയായി മാറ്റിയെടുക്കാന്‍ വിമന്‍സ് ഫോറംത്തിനു കഴിഞ്ഞു. അമേരിക്കയുടെ എല്ലാ റീജിയനുകളിലും വിവിധതുറകളില്‍ മികവ് തെളിയിച്ച വനിതകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വനിതാ ഫോറത്തിന്റെ കൂട്ടായ്മയില്‍ പുത്തന്‍തലമുറക്കാരും പങ്കുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നത് ചെറിയ കാര്യമായി കാണാന്‍ കഴിയില്ല. .മലയാളികളുടെ ഇടയില്‍ വനിതാദിനം എന്ന ആശയം ഇത്രയേറെ പ്രചാരത്തിലായത് ഈ വര്‍ഷം ആണ്.
വനിതകള്‍ വിവിധ രംഗങ്ങളില്‍ ശക്തരായിട്ടും വനിതാ ദിനം ആഘോഷിക്കുന്നതിന്റെ പ്രസക്തി ഈ വര്‍ഷം കഴിഞ്ഞ വര്‍ഷങ്ങളിലെ അപേക്ഷിച്ചു വളരെ കൂടുതല്‍ ആയിരുന്ന്.സ്ത്രീകള്‍ക്ക്, പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതു ഇതിനു കാരണം ആയേക്കാം.
ദീപ്തി നായരുടെ ദേശിയ ഗാനാലാപത്തോട് പരിപാടികള്‍ക്ക് തുടക്കം കുറിച്ച്. ,അമ്മു ചാണയിലും, പത്മിനി കാരാട്ടും പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു .ആഷാ മാമ്പള്ളി എം .സി ആയി പ്രവര്‍ത്തിച്ചു. ദേശിയ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട് വനിതാ ഫോറത്തിന്റെ വനിതാ ദിനത്തില്‍ പങ്കെടുക്കാന്‍ എത്തിയ എവര്‍ക്കും സ്വാഗതം രേഖപ്പെടുത്തി. റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ മുഖ്യ പ്രഭാഷണം നടത്തി. ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ വനിതാ ഫോറത്തിന്റെ കര്‍മ്മ പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു.നാസു കൗണ്ടി കണ്‍ട്രോളര്‍ ജോര്‍ജ് മാര്‍ഗോസിന്‍റെ സ്‌പെഷ്യല്‍ അഡ്വൈസര്‍ ദിലീപ് ചൗഹാന്‍ പ്രൊക്ലമേഷന്‍ സമ്മാനിച്ചു. അമ്പതു വര്‍ഷത്തില്‍ പരം കമ്മ്യൂണിറ്റി സര്‍വീസ് ഉണ്ടായിരുന്ന ലില്ലികുട്ടി ഇല്ലിക്കലിനെ ഫലകം നല്‍കി ആദരിച്ചു.ണ .ങ .കൗണ്‍സില്‍ ചെയര്‍മാന്‍ തോമസ് മാറ്റക്കല്‍, വൈസ് ചെയര്‍മാന്‍ ജോണ്‍ സക്കറിയ, ന്യൂ ജേര്‍സി പ്രസിഡന്റ് തങ്കമണി അരവിന്ദ്ഉം, കമ്മറ്റി അംഗങ്ങളുംസന്നിഹിതരായിരുന്നു. സ്ത്രി ശക്തികരണത്തെ പറ്റി ഡോ .ആനി പോള്‍ , തങ്കമണി അരവിന്ദ്,ഡോ . ഡോണ പിള്ളയ്, ,ഡോ. എലിസബത്ത് മാമ്മന്‍ എന്നിവര്‍ സംസാരിച്ചു. ,ഡോ. ലിസി ജോര്‍ജ് ഉറക്കത്തെ കുറിച്ചു സംസാരിച്ചത് ഏവരുടെയും ശ്രദ്ധയെ ആകര്‍ഷിച്ചു.വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് ,വനിതാ ഫോറത്തിന്റെ ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രുസ്,വൈസ് പ്രസിഡന്റ് ലത പോള്‍,സെക്രട്ടറി ജെസ്സി ജോഷി, ട്രഷര്‍ ബാല കെആര്‍കെ, കമ്മിറ്റി മെംബേര്‍സ് ലൈസി അലക്‌സ്, മറിയാമ്മ ചാക്കോ ,ലീലാമ്മ അപ്പുകുട്ടന്‍,മേരി ഫിലിപ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മേരിക്കുട്ടി മൈക്കിളിന്റെ ഗാനാലാപനവും, ദീപ്തി നായരുടെ നൃത്തവും പരിപാടികള്‍ക്ക് കൊഴുപ്പുകി. പ്രവാസി ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ സുനില്‍ െ്രെടസ്റ്റാര്‍, ഈമലയാളി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് ജോസഫ്,കൈരളി ചാനലിന്റെ അമേരിക്കന്‍ മാനേജിങ് ഡയറക്ടര്‍ ജോസ് കാടാപുറം, കേരള സമാജം വൈസ് പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട്, ട്രസ്റ്റീ ചെയര്‍ മാന്‍ ജോണ്‍ പോള്‍ , ബിജു കൊട്ടാരക്കര തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.