06:38 pm 29/3/2017

ന്യൂഡൽഹി: രാഷ്ട്രപതിയാകണമെന്ന ആഗ്രഹം തനിക്കില്ല, തന്നാൽ സ്വീകരിക്കുകയുമില്ലെന്ന് അദ്ദേഹം നാഗ്പൂരിൽ പറഞ്ഞു. മാധ്യമങ്ങളിൽ താൻ രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിച്ചേക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത് ശരിയല്ല. ആർഎസ്എസിൽ തന്നെ പ്രവർത്തിക്കുന്നതാണ് തന്റെ ഇഷ്ടമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
തിങ്കളാഴ്ച ബിജെപി സഖ്യകക്ഷിയായ ശിവസേനയാണ് മോഹൻ ഭാഗവതിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്കു നിർദേശിച്ചത്. ഹിന്ദു രാഷ്ട്രം സഫലമാകണമെങ്കിൽ ആർഎസ്എസ് തലവൻ രാഷ്ട്രപതിയാകണമെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞിരുന്നു.
