ജന്മദിനമാഘോഷിച്ചത് 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി

07:37 pm 29/3/2017

– പി.പി. ചെറിയാന്‍
Newsimg1_37061780
ഫ്‌ളോറിഡ: ഇന്ത്യന്‍ വംശജരായ ഡോ. കിരണ്‍ പട്ടേല്‍, ഡോ. പല്ലവി പട്ടേല്‍ എന്നിവര്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഫ്‌ലോറിഡാ ലോക്കല്‍ ആശുപത്രിക്ക് 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി മാതൃകയായി. ഫ്‌ലോറിഡാ കറോള്‍വുഡ്‌സ് കാത്ത് ലാമ്പിന്റെ നവീകരണത്തിനുവേണ്ടി 21 മില്യണ്‍ ഡോളറിന്റെ ചെലവ് പ്രതീക്ഷിക്കുന്നതിലേക്കാണ് ഇന്ത്യന്‍ ദമ്പതിമാരായ ഡോക്ടറന്മാര്‍ 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയത്.

ജന്മദിനത്തിന് മറ്റുള്ളവരില്‍ നിന്നും സമ്മാനങ്ങള്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ ജന്മദിനത്തിന് മറ്റുള്ളവര്‍ക്ക് സംഭാവന നല്‍കിയതിലൂടെ ഡോ. കിരണ്‍ പട്ടേല്‍ സമൂഹത്തിനു നല്ലൊരു മാതൃക കാട്ടിതന്നിരിക്കയാണെന്ന് ഫ്‌ലോറിഡ ഹോസ്പിറ്റലിന്റെ പ്രസിഡന്റ് സിഇഒയുമായ ഡോ. ജോ ജോണ്‍സന്‍ പറഞ്ഞു. ഫ്രീഡം ഹെല്‍ത്ത് കോര്‍പറേഷന്റെ ചെയര്‍മാനും പ്രസിഡന്റുമാണ് ഡോ. കിരണ്‍ പട്ടേല്‍.

ഫ്‌ലോറിഡാ ഹോസ്പിറ്റലില്‍ നവീകരിക്കപ്പെടുന്ന എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന് ഡോ. കിരണ്‍സി പട്ടേല്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ജൂലൈയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ജൊ ജോണ്‍സന്‍ പറഞ്ഞു.