മാവോയിസ്റ്റ് താവളം പോലീസ് തകർത്തു.

05:39 pm 30/3/2017

download
റാഞ്ചി: ജാർഖണ്ഡിലെ ഗിരിടിഹ് ജില്ലയിൽ മാവോയിസ്റ്റ് താവളം പോലീസ് തകർത്തു. പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണു മാവോയിസ്റ്റ് താവളം തകർത്തത്. പ്രദേശത്തുനിന്നു മാവോയിസ്റ്റ് നേതാവ് സോമ മുണ്ടയെ പോലീസ് പിടിച്ചു. സോമ മുണ്ടയുടെ തലയ്ക്കു സർക്കാർ 50,000 രൂപ വിലയിട്ടിരുന്നു. ഇയാളിൽനിന്നു 48,000 രൂപയും പോലീസ് പിടിച്ചെടുത്തു.

മാവോയിസ്റ്റുകൾ പ്രദേശത്ത് യോഗം കൂടുന്നുവെന്നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു പോലീസ് നടത്തിയ പരിശോധനയിലാണ് നേതാവിനെ പിടികൂടിയത്. മറ്റു മാവോയിസ്റ്റുകൾ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.