ഡൽഹിയിൽ സ്ത്രീയും അനന്തരവനും അജ്ഞാതരുടെ വെടിയേറ്റു മരിച്ചു.

10:00 am 32/3/2017

download

ന്യൂഡൽഹി: ഡൽഹിയിൽ സ്ത്രീയും അനന്തരവനും അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. മീന(45), ശരദ്(24) എന്നിവരാണ് മരിച്ചത്.

വെസ്റ്റ് ഡൽഹിയിലെ ശികർപുർ ഗ്രാമത്തിൽ നിന്ന് ഗുഡ്ഗാവിലേക്ക് പോകുന്നതിനിടെ ഇവർക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു. തീരാപ്പക ആയിരിക്കാം സംഭവത്തിന് പിന്നിലെന്ന് ഡിസിപി സുരേന്ദർ കുമാർ പറഞ്ഞു.

ഹരിയാന സ്വദേശിയായ മീന ഗുഡ്ഗാവിലാണ് താമസിച്ചിരുന്നത്. ഉത്തർപ്രദേശിലെ ഭഗ്പത് സ്വദേശിയാണ് ശരദ്.