സിറിയയിലെ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.

09:30 am 1/4/2017


ദമാസ്കസ്: സിറിയയിലെ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സിറിയയിലെ ഹമാ പ്രവിശ്യയിലുള്ള ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആശുത്രിയിലെ ഡോക്ടറാണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്നാണ് വിവരം.

ഇവിടുത്തെ ലത്താമെൻ ആശുപത്രിയിലാണ് സംഭവം. ആക്രമണത്തിൽ 15ലേറെപ്പേർക്ക് പരിക്കേറ്റെന്നാണ് വിവരം.