09:32 pm 1/4/2017
– ശ്രീകുമാര്‍ ഉണ്ണിത്താന്

ന്യൂയോര്‍ക്ക് : കുട്ടനാട് MLA യും ഫൊക്കാനയുടെ കേരളാകണ്വെന്ഷന് രക്ഷാധികാരികൂടിയായ ശ്രീ തോമസ് ചാണ്ടി മന്ത്രി ആയതില്‍ ഫൊക്കാനയുടെ അഭിനന്ദനം. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ സത്യപ്രതിജ്ഞക്കു മുന്‍പ്തന്നെ ശ്രീ തോമസ് ചാണ്ടിയെ ഫോണില്‍ ബന്ധപെട്ടു വിദേശമലയാളികളുടെ അഭിനന്ദനം അറിയിക്കുകയുണ്ടായി. പ്രവാസികളുമായി ഏറ്റവും അടുത്ത് ബംന്ധം പുലര്‍ത്തുന്ന ഒരു പ്രവാസി കുടിയാണ് നിയുക്ത മന്ത്രി.
ശ്രീമാന്‍ തോമസ്ചാണ്ടി മന്ത്രി ആകുന്നതില്‍ വിദേശത്തുള്ള എല്ലാ പ്രവാസി മലയാളികള്‍ക്കും ഒരുപോലെ അഭിമാനിക്കാവുന്ന കാര്യമാണ് . കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചു, NCP യില്‍ ചേക്കേറി 3 തവണഅടുപ്പിച്ചുകുട്ടനാടിനെ പ്രതിനിധികരിച്ചു നിയമസഭയില്‍ എത്തി, കുട്ടനാടിന്റെ മാത്രമല്ല പ്രവാസികളുടെ മുഴു വന്പ്രിയങ്കരനായി മാറുവാന്‍ ശ്രീ തോമസ്ചാണ്ടിക്ക് കഴിഞ്ഞു. ഗതാഗതം, ജലഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് നിയുക്ത മന്ത്രി തോമസ് ചാണ്ടിക്കു നല്‍കിയിട്ടുള്ളത്.കുട്ടനാട് നിയോജക മണ്ഡലത്തില്‍നിന്നുള്ള ആദ്യ മന്തി എന്ന പ്രത്യകതയും അദ്ദേഹത്തിനുണ്ട്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുക ഭാരിച്ച ഉത്തരവാദിത്തമാണെന്നും, അത് താന്‍ നിറവേറ്റുമെന്നും അദ്ദേഹം ഫൊക്കാനയോടെ പറഞ്ഞു. പോള്‍ കറുകപള്ളില്‍,ജോര്‍ജി വര്‍ഗീസ്,ഫിലിപ്പോസ് ഫിലിപ്പ്, Dr. മാമന്‍സി. ജേക്കബ് തുടങ്ങി നിരവധി ഫൊക്കാന നേതാക്കള്‍ ഫോണില്‍ ബന്ധപെട്ടുവിദേശമലയാളികളുടെ അഭിനന്ദനം അറിയിക്കുകയുണ്ടായി.
ഫൊക്കാനയുടെ സന്തതസഹചാരിയായ തോമസ് ചാണ്ടി എംഎല്‍എ മന്ത്രിയായിതില് ഫൊക്കാനയുടെ അഭിനന്ദനങ്ങളോടൊപ്പം അദ്ദേഹത്തിന് എല്ലാവിധ സഹായ സഹകരങ്ങളും നല്‍കുമെന്നും ഫൊക്കാനയക്ക് വേണ്ടി തമ്പി ചാക്കോപ്രസിഡന്റ്; സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ട്രഷര്‍ ഷാജി വര്‍ഗീസ്, എക്സി. വൈസ് പ്രസിഡന്റ്, ജോയ് ഇട്ടന്‍; ജോസ് കാനാട്ട്വൈസ് പ്രസിഡന്റ്; ഡോ. മാത്യു വര്‍ഗീസ്, അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ് അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍ അസോ. ട്രഷറര്‍; സണ്ണി മറ്റമനഅഡീ. അസോ. ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ,ജോര്‍ജി വര്‍ഗീസ്: ഫൌണ്ടേഷന് ചെയര്മാന് പോള്‍കറു കപള്ളില്‍, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ടറന്‍സന്‍ തോമസ്, ട്രസ്റ്റി ബോര്‍ഡ് വൈസ്ചെയര്‍മാന്‍ ലീലാ മാരേട്ട്, കണ്വെന്ഷന് ചെയര്മാന് മാധവന് നായര്‍ , നാഷണല്‍ കോര്‍ഡിനേറ്റര്‍ സുധാ കര്‍ത്താ എന്നിവര്‍ അറിയിച്ചു.
