ദുബായിലെ ബുർജ് ഖലീഫയ്ക്കു സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം.

11:33 am 2/4/2017


ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയ്ക്കു സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം. ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയും സുരക്ഷാജീവനക്കാരും സംഭവ സ്ഥലത്തെത്തി തീയണച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.