ഐ.എന്‍.ഒ.സി യു.എസ് കേരളാ ചാപ്റ്റര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്വീകരണം നല്‍കി –

08:22 pm 2/4/2017
തോമസ് മാത്യു പടന്നമാക്കല്‍


ഷിക്കാഗോ: സ്വകാര്യ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്കും മകന്‍ ഡോ. അനൂപ് രാധാകൃഷ്ണനും ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ വച്ചു ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ ഭാരവാഹികളായ നാഷണല്‍ വൈസ് ചെയര്‍മാന്‍ തോമസ് മാത്യു പടന്നമാക്കല്‍, നാഷണല്‍ ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍, മിഡ്‌വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ എന്നിവര്‍ ചേര്‍ന്നു സ്‌നേഹനിര്‍ഭരമായ സ്വീകരണം നല്‍കി.

ഈവരുന്ന ഏപ്രില്‍ ഒമ്പതാം തീയതി നടത്താനിരിക്കുന്ന ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്റെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടന യോഗത്തിലേക്ക് ബഹുമാനപ്പെട്ട എം.എല്‍.എയെ ക്ഷണിക്കുകയും, കേരള നിയമസഭയിലെ കരുത്തുറ്റ എം.എല്‍.എയും, മുന്‍ മന്ത്രിയെന്ന നിലയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത് പ്രാവീണ്യം തെളിയിച്ചിട്ടുള്ള വ്യക്തിയും, കേരളത്തിന്റെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ക്ഷണം സ്വീകരിക്കുകയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കാമെന്നു സമ്മതിക്കുകയും ചെയ്തു.