08:09 am 4/4/2017
ചിക്കാഗോ: അംഗബലംകൊണ്ടും പ്രവര്‍ത്തന വൈവിധ്യം കൊണ്ടും എന്നും ശ്രദ്ധേയമായ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തിയ ചീട്ടുകളി മത്സരത്തില്‍ മാണി കാവുകാട്ട്, ജേക്കബ് പോള്‍, ബെന്നി പാലംകുന്നേല്‍ എന്നിവരടങ്ങിയ ടീം അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍, കുര്യന്‍ നെല്ലാമറ്റം, ജോയി കൊച്ചുപറമ്പില്‍ ടീമിനെ അവസാന മത്സരത്തില്‍ പരാജയപ്പെടുത്തി ജേതാക്കളായി. ഓരോ റൗണ്ടിലും ജയസാധ്യതകള്‍ മാറിമറിഞ്ഞുകൊണ്ടിരുന്ന മത്സരം അവസാന നിമിഷംവരെ ഉദ്യേഗജനകവും ആവേശഭരിതവുമായിരുന്നു. ഒന്നാം സമ്മാനം നേടിയ മാണി കാവുകാട്ട് ടീമിന് ജോസ് മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്ത കുര്യന്‍ മുല്ലപ്പള്ളില്‍ എവറോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനം ലഭിച്ച അലക്‌സാണ്ടര്‍ കൊച്ചുപുരക്കല്‍ ടീമിന് ജോണിക്കുട്ടി പിള്ളവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത ജോസഫ് പിള്ളവീട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിച്ചു.
കാനഡ, ഡിട്രോയിറ്റ് സെന്റ് ലൂയിസ് എന്നിവിടങ്ങളില്‍നിന്നും ടീമുകള്‍ എത്തിയത് പ്രത്യേകം ശ്രദ്ധേയമായിരുന്നു. രാവിലെ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, കമ്മറ്റി ചെയര്‍മാന്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, സ്‌പോണ്‍സര്‍മാരായ ജോസ് മുല്ലപ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍ തുടങ്ങിയവര്‍ നിലവിളക്കു കൊളുത്തിയതോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്വാഗതവും, ജിമ്മി കണിയാലി കൃതജ്ഞതയും പറഞ്ഞു.
ജേക്കബ് മാത്യു പുറയമ്പള്ളില്‍, ടോമി അമ്പനാട്ട്, ഫിലിപ്പ് പുത്തന്‍പുരയില്‍, ഷാബു മാത്യു, മത്തിയാസ് പുല്ലാപ്പള്ളില്‍, മനു നൈനാന്‍, സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി മൂക്കേട്ട്, ജിതേഷ് ചുങ്കത്ത്, ജോഷി വള്ളിക്കളം, ചാക്കോ തോമസ് മറ്റത്തിപ്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇത്രയും വിപുലമായും ചിട്ടയായും ഭംഗിയായും ഈ കാര്‍ഡ് ഗെയിം നടത്തിയതില്‍ കമ്മറ്റിക്കാരായ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മത്തിയാസ് പുല്ലാപ്പള്ളില്‍, ജോര്‍ജ് പുതുശേരില്‍ തുടങ്ങിയവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.