ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫുഡ് ഡ്രൈവ് നടത്തി

– ജിമ്മി കണിയാലി


ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൊന്നായ ഫുഡ് ഡ്രൈവ് ഡെസ്പ്ലയിന്‍സിലുള്ള കാത്തലിക് ചാരിറ്റീസില്‍ വെച്ചുനടത്തി. നൂറോളം ആളുകള്‍ക്ക് സംഘടന ഭക്ഷണം വിതരണം ചെയ്തു. എല്ലാ ബോര്‍ഡ് അംഗങ്ങളും സഹകരിച്ച ഈ ചാരിറ്റി പ്രവര്‍ത്തനം ഏകോപിപ്പിച്ചത് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ആയിരുന്നു.

പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമിന്റെ നേതൃത്വത്തിലാണ് ബോര്‍ഡ് അംഗങ്ങള്‍ ഭവനരഹിതരായ ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്തത്. ഭാവിയിലും ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു