കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ ഡോ. മരിയന്‍ ഹിലര്‍ പ്രഭാഷണം നടത്തി.

08:58 pm 4/4/2017

– മാത്യു വൈരമണ്‍


ഹൂസ്റ്റണ്‍: കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ മാര്‍ച്ച് മാസത്തിലെ യോഗം ജോണ്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ സ്റ്റാഫോര്‍ഡിലെ ദേശി റെസ്റ്ററന്റില്‍ നടന്നു. ജോണ്‍ മാത്യു, ഡോ. മരിയന്‍ ഹിലറിന്റെ കൃതികളെക്കുറിച്ചു ഹൃസ്വമായി പറഞ്ഞു കൊണ്ട്് അദ്ദേഹത്തെ സദസിന് പരിചയപ്പെടുത്തി.

മാനവസദാചാര പെരുമാറ്റത്തിന്റെ പരിണാമം എന്ന വിഷയത്തെ ആസ്പദമാക്കി ടെക്‌സാസ് സതേണ്‍ യൂണിവേഴ്‌സിറ്റിയിലെ ബയോ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. മരിയന്‍ ഹിലര്‍ പ്രഭാഷണം നടത്തി. ജോണ്‍ കുന്തറ, നൈനാന്‍ മാത്തുള്ള, ജോസഫ് തച്ചാറ, ടി. എന്‍. ശമുവേല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രവാസി പത്രത്തിന്റെ ഉടമ അലക്‌സാണ്ടര്‍ തോമസിന്റെ മാതാവ് സാഹിത്യകാരന്‍ ജോണ്‍ കുന്തറയുടെ മാതാവ്, കാര്‍ട്ടൂണിസ്റ്റ് മനു മാത്യു, ഡാലസ് എന്നിവരുടെ നിര്യാണത്തില്‍ കേരളാ റൈറ്റേഴ്‌സ് ഫോറം അനുശോചനം രേഖപ്പെടുത്തി. മാത്യു മത്തായി കൃതജ്ഞത പറഞ്ഞു.