06:16 pm 5/4/2017
ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് പേരായി. ‘കാറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ സംവിധാകന്‍ അരുണ്‍കുമാര്‍ അരവിന്ദും ചിത്രത്തിന്റെ തിരക്കഥാകൃത്തായ അനന്തപത്മനാഭനും ചേര്‍ന്ന് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
പി പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി മകന്‍ അനന്തപത്മനാഭനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആസിഫ് അലിക്ക് പുറമേ മുരളീ ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ദീപക് ദേവാണ് സംഗീതസംവിധായകന്‍. ഒരു പ്രതികാരകഥയായിരിക്കും സിനിമയുടെ പ്രമേയം.
കോക്‌ടെയില്‍, ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു എന്നിവയാണ് അരുണ്‍ കുമാര്‍ അരവിന്ദ് ഇതിനു മുമ്പ് സംവിധാനം ചെയ്ത സിനിമകള്‍.