സനാ: യെമനിൽ സൗദി സഖ്യകക്ഷികളുടെ നേതൃത്വത്തിൽ നടന്ന വ്യോമാക്രമണത്തിൽ 13 വിമതർ കൊല്ലപ്പെട്ടു. ബുധനാഴ്ച പടിഞ്ഞാറൻ യമനിലെ തീരപ്രദേശങ്ങളിലാണ് വ്യോമാക്രമണം നടന്നത്. ആക്രമണത്തിൽ ഹൂതി വിമതരുടെ അഞ്ച് മത്സ്യബന്ധന ബോട്ടുകളും നശിപ്പിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.