താര സംഗമം മെയ് 14-നു ഡിട്രോയിറ്റില്‍

11:46 am 7/4/2017

– അലന്‍ ചെന്നിത്തല


ഡിട്രോയിറ്റ്: മലയാളക്കരയുടെ ജനപ്രിയ നായകന്‍ ദിലീപും, നര്‍മ്മത്തിന്റെ മര്‍മ്മം അറിയുന്ന നാദിര്‍ഷായും ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന താരനിശ “ദിലീപ് ഷോ 2017′ മെയ് 14-ന് ഡിട്രോയിറ്റില്‍ അരങ്ങേറും. സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആതിഥ്യം അരുളുന്ന ഈ താരസംഗമം വാറന്‍ ഫിറ്റ്‌സ് ജിറാള്‍ഡ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു വൈകിട്ട് 4 മണി മുതല്‍ നടത്തപ്പെടും.

ഡിട്രോയിറ്റ് മലയാളികളുടെ സ്വപ്നങ്ങള്‍ക്ക് നിറപ്പകിട്ടേകുവാന്‍ ചിരിയും, ചിന്തയും, സംഗീതവും, നൃത്തച്ചുവടുകളും ചേര്‍ത്തിണക്കിയ വ്യത്യസ്തമായ ഒരു ഷോ ആയിരിക്കും ഇത്. മെഗാഷോകളുടെ കുലപതി നാദിര്‍ഷായുടെ സംവിധാനത്തില്‍ ദിലീപ്, കാവ്യാ മാധ്വന്‍, നമിതാ പ്രമോദ്, രമേഷ് പിഷാരടി, ധര്‍മ്മജന്‍ തുടങ്ങി ഇരുപത്തഞ്ചില്‍ അധികം കലാകാരന്മാര്‍ അടങ്ങിയ താരനിര താരോത്സവത്തിന് മികവേകും. കേരളക്കരയെ ത്രസിപ്പിക്കുന്ന ഗായിക റിമി ടോമി സംഗീതവിരുന്നൊരുക്കും.

ഈ ഷോയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ നാഷണല്‍ ഗ്രോസേഴ്‌സ് ആന്‍ഡ് കേറ്ററിംഗ്, ഇവന്റ് സ്‌പോണ്‍സര്‍ യൂണിഫൈഡ് ബിസിനസ് ടെക്‌നോളജീസ്, മെഗാ സ്‌പോണ്‍സര്‍ കെയര്‍വെല്‍ ഫാര്‍മസി, അസൂറി ഫിനാന്‍ഷ്യല്‍സ് എന്നിവരാണ്. ഒമ്പതോളം പ്ലാറ്റിനം സ്‌പോണ്‍സര്‍മാരും ആറ് ഗോള്‍ഡന്‍ സ്‌പോണ്‍സര്‍മാരും, അറുപതിലധികം മെഗാ സ്‌പോണ്‍സര്‍മാരും ഈ മെഗാഷോയ്ക്ക് പിന്തുണയേകുന്നു. ഡിട്രോയിറ്റില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഷോ ആയിരിക്കും ദിലീപ് ഷോ 2017. ഈ ഷോയുടെ ടിക്കറ്റിനും മറ്റു വിവരങ്ങള്‍ക്കും കണ്‍വീനേഴ്‌സ് ആയ അജയ് അലക്‌സ് 734 392 4798, ജോളി ദാനിയേല്‍ 248 495 4565, ഷിജു വില്‍സണ്‍ 734 560 9324 എന്നിവരുമായി ബന്ധപ്പെടുക.