പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ പുതിയ പാരിഷ് കൗണ്‍സില്‍ സ്ഥാനമേറ്റു

07:40 am 8/4/2017


ന്യൂജേഴ്സി : പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ 2017 – 2018 വര്‍ഷങ്ങളിലേക്കുള്ള പുതിയ പാരിഷ് കൗണ്‍സില്‍ സ്ഥാനമേറ്റു. ഇടവക വികാരി റവ.ജേക്കബ് ക്രിസ്റ്റിയുടെ നേതൃത്വത്തില്‍ ഇടവകയുടെ 2017- 18 വര്‍ഷത്തേക്കുള്ള പുതിയ കൈക്കാരന്മാരായി ജോംസണ്‍ ഞാലിമ്മാക്കല്‍ , തോമസ് തൊട്ടുകടവില്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി സ്ഥാനമേറ്റു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വളരെ നിസ്വാര്‍ത്ഥമായി കൈക്കാരന്മാരായി സേവനം ചെയ്ത ജോയ് ചാക്കപ്പന്‍, ഫ്രാന്‍സിസ് പള്ളുപ്പേട്ട എന്നിവരെയും മറ്റു വാര്‍ഡ് പ്രതിനിധികളെയും വികാരി അച്ചന്‍ ഇടവകയുടെ നാമത്തില്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും, പുതിയ കൈക്കാരന്മാര്‍ക്കും മറ്റു പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേര്‍ന്ന് ഇടവകസമൂഹത്തിനു മുമ്പാകെ സ്വാഗതം ചെയ്യുകയും ചെയ്തു .

ആല്‍ബര്‍ട് കണ്ണമ്പള്ളി,ആല്‍ബിന്‍ തോമസ്,അംബിക അഗസ്റ്റിന്‍, ബിജു എട്ടുംകല്‍, ബാബു ആന്റണി, ചാള്‍സ് ചാക്കോ,ജോഫി മാത്യു, മേരി പാലാട്ടി, പ്രിയ കോച്ചേരില്‍ (സെക്രട്ടറി), മാത്യു ജോസഫ് , സണ്ണി വടക്കേമുറി,സിബി ഐസക് , ഷിജോ പൗലോസ്,ഷേര്‍ലി ജെയിംസ്, ഷെറിന്‍ പാലാട്ടി, തോമസുകുട്ടി പി തോമസ്, ജോസഫ് ഇടിക്കുള എന്നിവരാണ് മറ്റു പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍. പുതിയ ഭാരവാഹികള്‍ക്ക് ഇടവക സമൂഹം എല്ലാവിധ ആശംസകളും നേര്‍ന്നു.