തങ്കമ്മ മാത്യു നിര്യാതയായി

09:27 pm 8/4/2017

– ജീമോന്‍ റാന്നി

ഡാളസ്: കുഴിക്കാല മുള്ളനാംകുഴിയില്‍ വടമുരുപ്പേല്‍ പരേതനായ ടി.എസ്. മാത്യുവിന്റെ ഭാര്യയും ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ഇടവകാംഗവും, മാര്‍ത്തോമാ സഭാ പ്രതിനിധി മണ്ഡലാംഗവുമായ ഫിലിപ്പ് മാത്യുവിന്റെ (ഷാജി) മാതാവുമായ തങ്കമ്മ മാത്യു (80) നിര്യതയായി. പരേത കൂടല്‍ കിഴക്കേതില്‍ കുടുംബാംഗമാണ്.

മറ്റു മക്കള്‍: സൂസമ്മ ശാമുവേല്‍ (ചെന്നൈ), സഖറിയ മാത്യു, വര്‍ഗീസ് മാത്യു മരുമക്കള്‍: പരേതനായ ജോയി ശാമുവേല്‍, ഓമന സഖറിയ, ലീനാ ഫിലിപ്പ് (ഡാളസ്), ലൗലി വര്‍ഗീസ് (സബ് രജിസ്ട്രാര്‍, ഇടപ്പള്ളി, എറണാകുളം).

സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ പതിനൊന്നിനു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു ഡോ. യൂയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ കുഴിക്കാല സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മാത്യു (ഡാളസ്) 469 278 1300, വര്‍ഗീസ് മാത്യു (ഇന്ത്യ) 91 949 672 9530.