എട്ട് സംസ്ഥാനങ്ങളിലായി പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് തുടങ്ങി.

10:35 am 9/4/2017

ന്യൂഡൽഹി: ശ്രീനഗർ ലോക് സഭ മണ്ഡലത്തിലും എട്ട് സംസ്ഥാനങ്ങളിലായി പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് തുടങ്ങി.

ഡൽഹിയിലെ രജൗരി ഗാർഡൻ, ഝാർഖണ്ഡിലെ ലിറ്റിപാറ, കർണാടകയിലെ നഞ്ചൻഗോഡ്, ഗുണ്ടൽേപട്ട്, രാജസ്ഥാനിലെ ദോൽപൂർ, പശ്ചിമബംഗാളിലെ കാന്തി ദക്ഷിൺ, മദ്ധ്യപ്രദേശിലെ അറ്റർ, ബന്ദവ്ഗണ്ഡ്, ഹിമാചൽ പ്രദേശിലെ ഭോരഞ്ച്, അസമിലെ ദേമയി എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് പോളിങ്ങ് നടക്കുന്നത്.

ആദ്യമണിക്കൂറുകളിൽ പോളിങ്ങ് മന്ദഗതിയിലാണ്. ലോക്സഭാ മണ്ഡലത്തിലെ വോെട്ടണ്ണൽ ഏപ്രിൽ 15നും നിയമസഭാ മണ്ഡലങ്ങളിലേത് ഏപ്രിൽ 13നും നടക്കും.