രാജനാധി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരെ മോഷണസംഘം കൊള്ളയടിച്ചു.

01:18 pm 9/4/2017

ന്യൂഡൽഹി: ഡൽഹി-പാറ്റ്ന രാജനാധി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരെ മോഷണസംഘം കൊള്ളയടിച്ചു. മൂന്നു കോച്ചുകളിലാണ് കവർച്ച നടന്നത്. മൂന്നു യാത്രക്കാരെ മർദിച്ചു പരിക്കേൽപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഞായാറാഴ്ച പുലർച്ചെയാണ് കവർച്ച നടന്നത്.

കോച്ച് അറ്റന്‍റന്‍റിന്‍റെ സഹായത്തോടെയാണ് കൊള്ള നടന്നതെന്ന് യാത്രക്കാർ പരാതിപ്പെട്ടു. സംഭവത്തിൽ ട്രെയിനിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടറേയും നാലു കോണ്‍സ്റ്റബിൾമാരേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി റെയിൽവേ പോലീസ് അറിയിച്ചു.