08:18 am 10/4/2017
ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന് ബിജെപി എംപി രാജാ സിംഗ്. അയോധ്യയില്‍ രാമക്ഷേത്രം നിർമിച്ചാല്‍ പ്രശ്നമുണ്ടാക്കുമെന്നാണ് ചിലയാളുകള്‍ പറയുന്നത്. ഇത്തരം വെല്ലുവിളികള്‍ ഉന്നയിക്കുന്നവരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അത്തരം രാജ്യദ്രോഹികളുടെ തലയറുക്കാന്‍ ഞങ്ങള്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയാണെന്നും രാജാ സിംഗ് പറഞ്ഞു.
ഹൈദരാബാദില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്പോഴാണ് എംപി വിവാദ പരാമര്‍ശം നടത്തിയത്. തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെ താരമായ രാജാ സിംഗ് നിരവധി കേസുകളില്‍ ഇതിനുമുമ്പ് അറസ്റ്റിലായിട്ടുണ്ട്.

