08:08 am 11/4/2017
ദില്ലി: .ദില്ലിയില്‍ ചേര്‍ന്ന വിശാല എന്‍ഡിഎ യോഗത്തില്‍ ഐക്യകണ്ഠേനയാണ് മോദിയുടെ നേതൃത്വം അംഗീകരിക്കുന്ന പ്രമേയം പാസാക്കിയത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നെ മുന്നണിയെ സജ്ജാമാക്കാനും, പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ഘടകകകഷികളുടെ പിന്തുമ ഉറപ്പാക്കാനുമാണ് വിശാല എന്‍ഡിഎ യോഗം ചേര്‍ന്നത്.
എന്‍ഡിഎയുടെ 31 ഘടകകക്ഷികളും പങ്കെടുത്ത യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അധ്യക്ഷതവഹിച്ചത്.2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ യോദത്തില്‍ തീരുമാനമുണ്ടായി.നരേന്ദ്ര മോദിയെ എതിര്‍ക്കുന്ന ശിവസേനയടക്കമുള്ളവരുടെ പിന്തുണയോടെയാണ് മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പ്രമേയം യോഗം പാസാക്കിയത്. മോദി തരംഗത്തില്‍ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ഉജ്ജ്വല വിജയം നേടാനാകുമെന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളത്.
2014ല്‍ അധികാരത്തിലെത്തിയതിന് ശേഷം ഇത് രണ്ടാം തവമയാണ് ഉന്നത നേതാക്കളുടെ സാന്നിധ്യത്തില്‍ വിശാല എന്‍ഡിഎ യോഗം ചേരുന്നത്. ഗോവയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിയുമായി സഖ്യമുണ്ടാക്കിയ പുതിയ കക്ഷികളും യോഗത്തില്‍ പങ്കെടുത്തു.കേരളത്തില്‍ നിന്ന് ബിഡിജെസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും, പിസി തോമസും, സി കെ ജാനുവും യോഗത്തില്‍ പങ്കെടുത്തു.